കറ്റാര്‍ വാഴയുടെ ഔഷധഗുണങ്ങള്‍

അസ്ഫോഡെലേഷ്യേ കുടുംബ്ബത്തില്‍ പെട്ട ഒരു ചെടിയാണ് കറ്റാര്‍വാഴ . പേരില്‍ സാമ്യമുണ്ടെങ്കിലും വാഴയുമായി ഇതിന്‌ ബന്ധമൊന്നുമില്ല. വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് ഇത്.ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും കറ്റാര്‍ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് . ത്വക്ക് രോഗങ്ങള്‍ക്കുള്ള നല്ല പ്രതിവിധിയാണ് ഇത്. തണ്ടില്ലാത്തതോ ചെറിയ തണ്ടോടുകൂടിയതോ ആയ ഇത് 80-100 സെ.മീ ഉയരത്തില്‍ വളരുന്നു. ഇലകള്‍‍ ജലാംശം നിറഞ്ഞ് വീര്‍ത്തവയാണ്. ഇലകളുടെ അരികില്‍ മുള്ളുകള്‍ ഒരു ദിശയിലേക്ക് അടുക്കി വച്ചപോലെ കാണപ്പെടുന്നു. കൃഷി ഉദ്യാനസസ്യമായി വളര്‍ത്തുവാന്‍ കഴിയുന്ന ഒരു സസ്യമാണ്‌ കറ്റാര്‍വാഴ. ഈ സസ്യം ഏകദേശം 30 മുതല്‍ 50 സെന്റീമീറ്റര്‍ പൊക്കത്തില്‍ വരെ വളരുന്നവയാണ്‌. ചുവട്ടില്‍ നിന്നും ഉണ്ടാകുന്ന പുതിയ കിളിര്‍പ്പുകള്‍ നട്ടാണ്‌ പുതിയ തൈകള്‍ കൃഷിചെയ്യുന്നത്. കാര്യമായ രോഗങ്ങള്‍ ബാധിക്കാത്ത സസ്യമാണിത്. കിളിര്‍പ്പുകള്‍ തമ്മില്‍ ഏകദേശം 50 സെന്റീമീറ്റര്‍ അകലത്തിലാണ്‌ നടുന്നത്. നട്ട് ആറാം മാസം മുതല്‍ വിളവെടുപ്പ് ആരംഭിക്കാം.

ഒരു ചെടിയില്‍ നിന്നും തുടര്‍ച്ചയായി മൂന്ന് വര്‍ഷം വരെ വിളവെടുക്കുന്നതിന്‌ കഴിയും. ഇത് തോട്ടങ്ങളില്‍ ഇടവിളയായും നടാന്‍ കഴിയും. കറ്റാര്‍വാഴയുടെ സ്വഭാവങ്ങള്‍ക്കു നിദാനം ഇല(പോള)കളില്‍ നിറഞ്ഞിരിക്കുന്ന ജെല്ലിലടങ്ങിയിരിക്കുന്ന മ്യൂക്കോപോളിസാക്കറൈഡുകളാണ്.കറ്റാര്‍റ്വാഴയില്‍ ജീവകങ്ങള്‍, അമിനോഅമ്ലങ്ങള്‍, ഇരുമ്ബ്, മാംഗനീസ്, കാല്‍‌സ്യം, സിങ്ക്, എന്‍സൈമുകള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. വിപണിയില്‍ ആരോഗ്യപാനീയങ്ങള്‍, മോയിസ്ചറൈസറു‍കള്‍ , ക്ലെന്‍സറുകള്‍, ലേപനങ്ങള്‍ തുടങ്ങിയ നിരവധി കറ്റാര്‍വാഴ ഉല്പന്നങ്ങള്‍ ഇന്ന് ലഭ്യമാണ്.

ആര്‍ത്രൈറ്റിസ്, ഡയബറ്റിസ്, അമിതകൊളെസ്റ്ററോള്‍, കുഴിനഖം തുടങ്ങിയ അസുഖങ്ങളുള്ളവര്‍ക്ക് കറ്റാര്‍റ്വാഴ നീര് അത്യന്തം ഗുണകരമാണ്. ഇത് നല്ലൊരു ആന്റിഓക്സിഡന്‍റാണ്. കൂടാതെ ബാക്റ്റീരിയ, പൂപ്പല്‍ എന്നിവയെ ചെറുക്കുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഉപയോഗങ്ങള്‍ കറ്റാര്‍ വാഴപ്പോളയിലെ കൊഴുപ്പില്‍ നിന്നും ഉണ്ടാക്കുന്ന പ്രധാന ആയുര്‍വേദൗഷധമാണ്‌ ചെന്നിനായകം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *