കറി നാരങ്ങ കിച്ചടിയുണ്ടെങ്കില്‍ ഊണ് കേമം

ഊണിന് ഒപ്പം സ്വാദേറുന്ന കറി നാരങ്ങ കിച്ചടി തയ്യാറാക്കാം.

ചേരുവകൾ

കറി നാരങ്ങ- ഒരെണ്ണം
പച്ചമുളക്- മൂന്നെണ്ണം
ഇഞ്ചി, ജീരകം- അര ഗ്രാം
തേങ്ങ ചിരവിയത്- കാൽക്കപ്പ്
തൈര്- അരക്കപ്പ്
ഉപ്പ്, പഞ്ചസാര, കടുക്- കാൽ ടീസ്പൂൺ വീതം
കറിവേപ്പില- രണ്ട് തണ്ട്
ഉണക്കമുളക്- രണ്ടെണ്ണം
തയ്യാറാക്കിയ വിധം

ചെറിയ കഷണങ്ങളാക്കിയ നാരങ്ങ ഉപ്പ് ചേർത്ത് ഒരു രാത്രി വയ്ക്കുക. ഇതിലേക്ക് നുറുക്കിയ പച്ചമുളകും ചേർക്കണം. തേങ്ങയും ജീരകവും ചേർത്തരച്ചതിൽ തൈരൊഴിച്ച് ഇളക്കുക. ഇത് നാരങ്ങയിൽ ചേർത്ത് ഉപ്പും പഞ്ചസാരയുമിട്ട് ഇളക്കണം. ഒരുപാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകുപൊട്ടിച്ച് ഉണക്കമുളകും ചേർക്കുക. എന്നിട്ട് കിച്ചടിക്ക് മുകളിൽ തൂവാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *