പെരുന്നാളിനൊരുങ്ങി നഗരം

അബുദാബി: പെരുന്നാൾ ആഘോഷങ്ങൾക്കൊരുങ്ങി നഗരം. ചെറുതും വലുതുമായ കച്ചവട സ്ഥാപനങ്ങളും വിനോദകേന്ദ്രങ്ങളും വേറിട്ട പരിപാടികളുടെ തയ്യാറെടുപ്പിലാണ്. കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്നതുകൊണ്ട് തിരക്ക് നിയന്ത്രിച്ച് ആഘോഷങ്ങൾ പൊലിപ്പിക്കാനാണ് ശ്രമങ്ങൾ.

ഭക്ഷണശാലകളും വസ്ത്രശാലകളുമെല്ലാം പെരുന്നാളിന്റെ മുന്നൊരുക്കത്തിലാണ്. അബുദാബി നഗരത്തിലെങ്ങും വർണവിളക്കുകൾ സ്ഥാപിച്ച് രാത്രിയെ പ്രകാശപൂരിതമാക്കിയിരിക്കുകയാണ്.

കൂട്ടം ചേർന്നുള്ള ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. അബുദാബിയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ യാസ് ഐലൻഡ് കുടുംബമായുള്ള ആഘോഷങ്ങൾക്ക് ഒട്ടേറെ വേദികളാണ് ഒരുക്കിയിരിക്കുന്നത്.

ലോകോത്തര ഉത്പന്നങ്ങൾക്ക് മികച്ച ഇളവുകൾ ലഭ്യമാക്കിക്കൊണ്ട് കച്ചവടസ്ഥാപനങ്ങളും ഹോട്ടലുകളും ഫെറാരിവേൾഡ്, വാർണർബ്രോസ് തുടങ്ങിയ വിനോദകേന്ദ്രങ്ങളുമെല്ലാം സജീവമാണ്. താമസത്തോടൊപ്പം വിനോദകേന്ദ്രങ്ങളിലെ സന്ദർശനവും ഉറപ്പാക്കുന്ന ഒന്നും രണ്ടും മൂന്നും ദിവസത്തേക്കുള്ള പാക്കേജുകളാണ് മുൻനിര ഹോട്ടലുകൾ ലോകസന്ദർശകർക്കു മുന്നിൽ അവതരിപ്പിക്കുന്നത്. അബുദാബിയിൽ പുതുതായി ആരംഭിച്ച കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള കയാക്കിങ്ങും ലൂവ്ര് അബുദാബി മ്യൂസിയത്തിലെ കാഴ്ചകളുമടക്കം സന്ദർശകർക്ക് ആസ്വദിക്കാനാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *