കര്‍ഷക സമരങ്ങളിലെ ആശങ്ക പങ്കുവച്ച്‌ സുപ്രിംകോടതി

ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരങ്ങളില്‍ ആശങ്ക പങ്കുവച്ച്‌ സുപ്രിംകോടതി. സമരങ്ങളില്‍ കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്നും സമരം രോഗ വ്യാപനത്തിന് കാരണമാകുമോ എന്നും സുപ്രീംകോടതി ആരാഞ്ഞു. നിസാമുദ്ദീനില്‍ ഉണ്ടായ സ്ഥിതി ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് സുപ്രിംകോടതി ചോദിച്ചു.

എന്നാല്‍, മാനദണ്ഡങ്ങള്‍ പാലിച്ചല്ല കര്‍ഷക സമരമെന്ന് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കി. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രിംകോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. തബ്ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കര്‍ഷക സമരങ്ങളില്‍ സുപ്രിം കോടതി ആശങ്ക പ്രകടിപ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *