കര്‍ത്താര്‍പുര്‍ ഇടനാഴി: ഇന്ത്യയും പാകിസ്​താനും കരാറില്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: കര്‍ത്താര്‍പുര്‍ ഇടനാഴിയുടെ പ്രവര്‍ത്തനത്തിനായി ഇന്ത്യയും പാകിസ്​താനും കരാറില്‍ ഒപ്പുവെച്ചു. കര്‍ത്താപൂരിലെ സീറോ പോയിന്‍റില്‍ വെച്ചാണ്​ കരാറില്‍ ഒപ്പുവെച്ചത്​. ഇന്ത്യയിലെ സിഖ്​​ തീര്‍ഥാടകര്‍ക്ക്​ പാകിസ്​താനിലെ ദര്‍ബാര്‍ സാഹിബ്​ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ഇടനാഴിയാണ്​ കര്‍താപുര്‍.

കരാര്‍ പ്രകാരം ഇന്ത്യയിലെ തീര്‍ഥാടകര്‍ക്ക്​ പാകിസ്​താനിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബ്​ സന്ദര്‍ശിക്കുന്നത്​ അനുമതിയുണ്ട്​. 5000 തീര്‍ഥാടകര്‍ക്കാവും ഒരു ദിവസം​ സന്ദര്‍ശാനുമതി നല്‍കുക. ഇതിന്​ വിസ ആവശ്യമില്ല. 20 ഡോളറാണ്​ തീര്‍ഥാടകര്‍ക്ക്​ ഫീസായി ചുമത്തുക.

സി​ഖ്​ മ​ത സ്​​ഥാ​പ​ക​ന്‍ ഗു​രു​നാ​നാ​ക്​ അ​വ​സാ​ന​കാ​ലം ജീ​വി​ച്ച പാ​കി​സ്​​താ​നി​ലെ ക​ര്‍​താ​ര്‍​പു​ര്‍ ഗു​രു​ദ്വാ​ര്‍ ദ​ര്‍​ബാ​ര്‍ സാ​ഹി​ബി​ലേ​ക്ക്​ ഇ​ന്ത്യ​യി​ലെ ഗു​രു​ദാ​സ്​​പു​ര്‍ ജി​ല്ല​യി​ല്‍​ നി​ന്ന​ുള്ള ഇ​ട​നാ​ഴിയാണ്​ കര്‍ത്താപൂര്‍​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *