കര്‍ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ചു


കാ​സ​ര്‍​ഗോ​ഡ്: ക​ര്‍​ണാ​ട​ക വ​ന​ത്തി​നു​ള്ളി​ല്‍ മ​ല​യാ​ളി വെ​ടി​യേ​റ്റ് മ​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ചി​റ്റാ​രി​ക്കാ​ല്‍ സ്വ​ദേ​ശി ജോ​ര്‍​ജ് വ​ര്‍​ഗീ​സാ​ണ് മ​രി​ച്ച​ത്. ക​ര്‍​ണാ​ട​ക വ​നം​വ​കു​പ്പി​ന്‍റെ വെ​ടി​യേ​റ്റാ​ണ് ഇ​യാ​ള്‍ മ​രി​ച്ച​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.


ജോ​ര്‍​ജി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​രെ അ​ധി​കൃ​ത​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​ര്‍ നാ​യാ​ട്ടി​ന് പോ​യ​താ​യാ​ണ് വി​വ​രം. വാ​ഗ​മ​ണ്‍​ത​ട്ട് എ​ന്ന സ്ഥ​ല​ത്തു​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.




Sharing is Caring