വിദേശ നിര്‍മിത മദ്യം; വന്‍ അഴിമതിയെന്ന് ആവര്‍ത്തിച്ച് ചെന്നിത്തല


തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ നി​ര്‍​മി​ത വി​ദേ​ശ മ​ദ്യം ബി​വ​റേ​ജ​സ് വ​ഴി വി​ല്‍​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​യി​ല്‍ വ​ന്‍ അ​ഴി​മ​തി​യെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ബ്രൂ​വ​റി ആ​രോ​പ​ണം ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു വി​ദേ​ശ നി​ര്‍​മി​ത വി​ദേ​ശ മ​ദ്യം വി​ല്‍​ക്കു​ന്ന​തി​നു പി​ന്നി​ല്‍ യു​ഡി​എ​ഫ് അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നാ​ണ് എ​ക്സൈ​സ് മ​ന്ത്രി​യു​ടെ മ​റു​പ​ടി. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ത്തി​നു മു​ന്നി​ല്‍ പ​ല്ലി വാ​ല് മു​റി​ച്ച്‌ ര​ക്ഷ​പ്പെ​ടു​ന്ന​തു​പോ​ലെ​യാ​ണ് മ​ന്ത്രി ര​ക്ഷ​പ്പെ​ടു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. പൂ​ച്ച ക​ണ്ണ് അ​ട​ച്ച്‌ പാ​ല് കു​ടി​ക്കു​ന്ന​തു​പോ​ലെ​യാ​ണ് സ​ര്‍​ക്കാ​ര്‍ അ​ഴി​മ​തി ന​ട​ത്തു​ന്ന​ത്. അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം എ​ല്ലാ​വ​ര്‍​ക്കും പാ​ഠ​മാ​ണ്. മോ​ദി​യു​ടെ ധാ​ര്‍​ഷ്ട്യ​ത്തി​നു​ണ്ടാ​യ തി​രി​ച്ച​ടി​യാ​ണ് ഇ​ത്. നാ​ളെ പി​ണ​റാ​യി വി​ജ​യ​നും ഈ ​സ്ഥി​തി​യു​ണ്ടാ​കും. ജ​ന​ങ്ങ​ള്‍ എ​ല്ലാം കാ​ണു​ന്നു​ണ്ട്. ജ​ന​വി​രു​ദ്ധ സ​ര്‍​ക്കാ​രി​ന് ജ​ന​ങ്ങ​ള്‍ തി​രി​ച്ച​ടി ന​ല്‍​കു​മെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ ഫ​ല​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​രു​ടെ സ​ത്യ​ഗ്ര​ഹ​ത്തെ കു​റി​ച്ച്‌ സം​സാ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​കു​ന്നില്ല. ഇ​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല. സ്പീ​ക്ക​ര്‍ ര​ണ്ട് ത​വ​ണ ഇ​ട​പെ​ട്ടു. എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​സാ​യ​ഹ​ത​യാ​ണ് കാ​ണാ​ന്‍ സാ​ധി​ച്ച​തെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.




Sharing is Caring