കരുണാനിധിയുടെ നില അതീവ ഗുരുതരം; അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

ഡിഎംകെ അധ്യക്ഷനും തമിഴ്‌നാ‌ട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എം കരുണാനിധിയുടെ ആരോഗ്യനില വീണ്ടും വഷളായി. ആരോഗ്യ നില ഗുരുതരമായ കരുണാനിധി തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

കരുണാനിധിയുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തിക്കുന്നത് വെല്ലുവിളിയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കരുണാനിധി ചികിത്സയില്‍ കഴിയുന്ന കാവേരി ആശുപത്രിയാണ് ഇത് സംബന്ധിച്ച വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടത്.

അശുപത്രിയില്‍ കരുണാനിധിയുടെ ബന്ധുക്കളും പാര്‍ടി നേതാക്കളുമുണ്ട്. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളും അശുപത്രിയിലെത്തിയിട്ടുണ്ട്. കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഇതാദ്യമായാണ് ദയാലു അമ്മാള്‍ ആശുപത്രിയിലെത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *