കരുണാനിധിയുടെ അന്ത്യവിശ്രമം ഗാന്ധി മണ്ഡപത്തില്‍


കരുണാനിധിയുടെ സംസ്‌കാരത്തിന് ഗാന്ധി മണ്ഡപത്തില്‍ രണ്ടേക്കര്‍ സ്ഥലം സര്‍ക്കാര്‍ അനുവദിച്ചു. അതേസമയം മറീന ബീച്ചില്‍ സ്ഥലം അനുവദിക്കണമെന്ന ഡിഎംകെയുടെ ആവശ്യം പരിഗണിച്ചില്ലെന്ന് പരാതി ഉയര്‍ന്നു. മുന്‍ മുഖ്യമന്ത്രിമാരായ സി രാജഗോപാലാചാരി, കെ കാമരാജ് എന്നിവര്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് ഗാന്ധി മണ്ഡപം. ആറ് പതിറ്റാണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തിളങ്ങി നിന്ന കരുണാനിധിയെ അവസാനമായി കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, മുകുള്‍ വാസ്‌നിക്ക് എന്നിവര്‍ നാളെ ചെന്നൈയിലെത്തും.




Sharing is Caring