കരാര്‍ തൊഴിലാളിയാവാന്‍ വിസമ്മതിച്ച യുവതിയുടെ മൂക്കു മുറിച്ചു


കരാര്‍ തൊഴിലാളിയാവാന്‍ വിസമ്മതിച്ചതിന് യുവതിയുടെ മൂക്കു മുറിച്ചു. മധ്യപ്രദേശില്‍ സാഗര്‍ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. നരേന്ദ്ര രജ്പുത്, സഹാബ സിങ് എന്നിവരാണ് തന്നെ അക്രമിച്ചതെന്ന് ജാനകി ധനക് മൊഴി നല്‍കിയിട്ടുണ്ട്.


രോഗിയായ ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടു പോവുന്നതിനിടെ വഴിയില്‍ തടഞ്ഞു വെച്ച മര്‍ദ്ദിക്കുകയും പിന്നീട് മൂക്ക് മുറിക്കുകയുമായിരുന്നു. ജാനകിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


സംഭവത്തില്‍ ഉടന്‍ തന്നെ അന്വേഷണം നടത്തണമെന്ന് മധ്യപ്രദേശ് വനിതാ കമ്മീഷന്‍ ജില്ലാ പൊലിസ് സൂപ്രണ്ടിനോട് ആവശ്യപ്പട്ടു. യുവതിയെ നിര്‍ബന്ധിച്ച് കരാര്‍ തൊഴിലാളിയാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പ്രശ്‌നം ഗുരുതരമാണെന്നും വനിതാ കമ്മീഷന്‍ അംഗം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തു വന്നത്.



Sharing is Caring