ന്യൂഡല്‍ഹി: കൊല്ലപ്പെട്ട ഹിന്ദു സമാജ്വാദി പാര്‍ട്ടി നേതാവ് കമലേഷ് തിവാരിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.കമലേഷ് തിവാരിക്ക് 15 തവണ കുത്തേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എല്ലാ കുത്തുകളും ശരീരത്തിന്റെ മുകള്‍ ഭാഗത്തായിട്ടാണ് കണ്ടെത്തിയത്. 100 സെന്റിമീറ്റര്‍ മാത്രം വ്യത്യാസത്തിലാണ് ഓരോ മുറിവും.
കഴുത്തില്‍ രണ്ട് ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തി. കഴുത്ത് മുറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്രയും ആഴത്തിലുള്ള മുറിവെന്നാണ് പ്രാഥമിക നിഗമനം. മരണം ഉറപ്പാക്കാനായി അക്രമികള്‍ വെടിവെച്ചിരുന്നു. തലയോട്ടിക്ക് പുറകില്‍ പോയിന്റ് 32 ബുള്ളറ്റും കണ്ടെത്തിയിട്ടുണ്ട്.

ഒക്ടോബര്‍ 18 ന് ലഖ്നൗവിലെ വസതിയില്‍ വെച്ചായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേര് ഇന്ന് പിടിയിലായിരുന്നു.













