കനത്ത മഴ മുന്നറിയിപ്പ്: മുംബൈയില്‍ സ്കൂളുകള്‍ക്ക് അവധി

മുംബൈ: അടുത്ത 48 മണിക്കൂറില്‍ കനത്ത മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് മുംബൈയിലെ സ്‌കൂളുകള്‍ക്കും ജൂനിയര്‍ കോളേജുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.മുംബൈ, താനെ, കൊങ്കണ്‍ മേഖലകളിലുള്ള സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുംബൈയിലും റായ്ഗഡിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലെ കളക്ടര്‍മാര്‍ പ്രാദേശികാടിസ്ഥാനത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി അഷിഷ് ഷെലാര്‍ ട്വിറ്ററില്‍ കുറിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *