മിൽമ പാലിന് നാല് രൂപ കൂടി


കോഴിക്കോട്: മില്‍മ പാലിന്‍റെ വിലവര്‍ധന നിലവില്‍വന്നു. ലിറ്ററിന് നാല് രൂപയാണ് വര്‍ധിപ്പിച്ചത്. മഞ്ഞ, ഇളംനീല നിറമുള്ള പാക്കറ്റുകള്‍ക്ക് ലിറ്ററിന് 44 രൂപയാണ് പുതിയ വില. കടും നീല നിറമുള്ള പാക്കറ്റിന് ലിറ്ററിന് 46 രൂപയാണ് വില.


കൊഴുപ്പുകൂടിയ പാലിന് ലിറ്ററിന് 48 രൂപ നല്‍കണം. കാവി, പച്ച പാക്കറ്റുകളില്‍ ലഭിക്കുന്നവയാണ് കൊഴുപ്പ് കൂടിയ പാല്‍.വര്‍ധിപ്പിച്ച നാല് രൂപയില്‍ 3.35 രൂപ ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും. പുതിയ വില രേഖപ്പെടുത്തിയ കവര്‍ ലഭിക്കുംവരെ പഴയ വിലയിലെ കവറില്‍ തന്നെ നാല് രൂപ കൂട്ടി വാങ്ങാനാണ് മില്‍മയുടെ തീരുമാനം.


കാലിത്തീറ്റയുടേയും മറ്റ് ഉല്‍പ്പാദനോപാധികളുടേയും വിലയിലുണ്ടായ വര്‍ധനവാണ് പാല്‍വില കൂട്ടാനുള്ള പ്രധാന കാരണമെന്ന് മില്‍മ പറയുന്നു.
2017ലാ​ണ് പാ​ല്‍​വി​ല അ​വ​സാ​നം കൂ​ട്ടി​യ​ത്. പ്ര​ള​യ​ശേ​ഷം ആ​ഭ്യ​ന്ത​രോ​ല്‍​പാ​ദ​ന​ത്തി​ല്‍ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ലി​റ്റ​ര്‍ പാ​ലി​​​​െന്‍റ കു​റ​വു​ണ്ടാ​യി. ക​ഴി​ഞ്ഞ​വ​ര്‍​ഷം ദി​വ​സം 1.86 ല​ക്ഷം ലി​റ്റ​ര്‍ പാ​ലാ​ണ്​ മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് വാ​ങ്ങി​യ​ത്.

പാ​ല്‍ വി​ല വ​ര്‍​ധി​ക്കു​ന്ന​തോ​ടെ പാ​ലു​ല്‍​പ​ന്ന​ങ്ങ​ളു​ടെ വി​ല​യും വൈ​കാ​തെ വ​ര്‍​ധി​ച്ചേ​ക്കും.



Sharing is Caring