കനത്ത മഴ ; അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി


തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായതോടെ അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി. റെയില്‍വേ ലൈനില്‍ വെള്ളംകയറി
യതിനാല്‍ തിരുവനന്തപുരം – നാഗര്‍കോവില്‍ പാതയില്‍ താത്കാലികമായി ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. മിക്ക സ്ഥലങ്ങളിലെയും റെയില്‍വേ ലൈനില്‍ വെള്ളം കയറിയതിനാല്‍ മിക്കവാറും വണ്ടികള്‍ വൈകിയാണ് ഓടുന്നത്.


ആലുവ ഭാഗത്ത് വെള്ളം ഉയര്‍ന്നതിനാല്‍ ട്രെയിന്‍ ഗതാഗതം വേഗത കുറച്ചു. 45 കിലോമീറ്റര്‍ വേഗതയിലാക്കി.




Sharing is Caring