കനത്ത മഴയെ തുടർന്ന് കണ്ണൂരിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു


തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ മഴ കനത്തതോടെ കണ്ണൂര്‍ ജില്ലയിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ ബുധനാഴ്ച ഓറഞ്ച് അലേര്‍ട്ടാണ് നല്‍കിയിരുന്നത്. എന്നാല്‍ രാത്രി മുതല്‍ ശക്തമായ മഴ പെയ്യുന്നത് കൂടി കണക്കിലെടുത്ത് റെഡ് അലേര്‍ട്ട് നല്‍കുകയായിരുന്നു.


കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നേരത്തെ തന്നെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഈ മൂന്നു ജില്ലകളില്‍ വ്യാഴാഴ്ചയും ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.




Sharing is Caring