ന്യൂഡല്‍ഹി: പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് കൈത്താങ്ങായി വീണ്ടും ഡല്‍ഹിയിലെ മലയാളികള്‍. ഇതിന്റെ ഭാഗമായി നഗരത്തിന്റെ വിവിധയിടങ്ങളില്‍ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പരമാവധി സാധനങ്ങള്‍ ശേഖരിച്ച് നാട്ടിലെത്തിക്കാനാണ് കൂട്ടായ്മയുടെ ലക്ഷ്യം.
ഡല്‍ഹി എംയിസിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും നേഴ്സിംഗ് സമൂഹത്തിന്റെയും നേതൃത്വത്തിലാണ് ക്യാമ്ബുകളിലേക്ക് സാധനങ്ങള്‍ ശേഖരിക്കുന്നത്. കഴിഞ്ഞ തവണത്തെ മഹാപ്രളയത്തില്‍ 2000 ടണ്ണോളം ആവശ്യസാധനങ്ങള്‍ എംയിസിലെ മലയാളികളായ ജീവനക്കാര്‍ എത്തിച്ചു നല്‍കിയിരുന്നു. ക്യാമ്ബുകളിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും മരുന്നുകളുമാണ് ഇത്തവണ കൂടുതലായി ഇവര്‍ ശേഖരിക്കുന്നത്.

രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ സാധനങ്ങള്‍ നല്‍കാം. ഞാറാഴ്ച്ചയോടെ സാധനങ്ങള്‍ കേരളത്തില്‍ എത്തിക്കാനാണ് ശ്രമം. എംയിസ് കൂടാതെ സുപ്രീംകോടതി അഭിഭാഷകരുടെ നേത്യത്വത്തിലും ശേഖരണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.കേരള ഹൗസില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെക്കായോ ഡ്രാഫ്റ്റായോ പണം നേരിട്ട് സ്വീകരിക്കും.












