കണ്ണൂര്‍ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍


കണ്ണൂര്‍ തലശേരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിനെ കൊലപ്പെടുത്തിയ കേസില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ധര്‍മ്മടം സ്വദേശികളായ മിഥുന്‍, രോഗിന്‍, റിജേഷ്, കമല്‍, അജേഷ്, പ്രജുല്‍ എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും സിപിഎം പ്രവര്‍ത്തകരാണ്.


സന്തോഷിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകമെന്നും പൊലീസ്. തലശേരിയിലും ധര്‍മടത്തും അടുത്ത ദിവസങ്ങളില്‍ ബിജെപി- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. തലശ്ശേരി ബ്രണ്ണന്‍ കോളജുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ചില ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു കൊലപാതകം.


എന്നാല്‍ കൊലപാതകത്തിന് രാഷ്ട്രീയ നിറം നല്‍കരുതെന്നാണ് സിപിഎം ആവര്‍ത്തിച്ചു. സ്വത്തു തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നും സിപിഎം.

കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിച്ച് എട്ടു പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ ആറു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കൊലപാതകത്തില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ലെന്ന സിപിഎം വാദത്തിന് തിരിച്ചടിയായി. കലോത്സവത്തിനിടെയുണ്ടായ കൊലപാതകം വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.



Sharing is Caring