കണ്ണൂര്‍ നഗരസഭ ആസ്ഥാനമന്ദിരത്തിന് മുഖ്യമന്ത്രി ശിലയിട്ടു

കണ്ണൂര്‍ നഗരസഭ മുന്‍ ചെയര്‍മാന്‍ എന്‍ കെ കുമാരന്‍ മാസ്റ്റര്‍ സ്മാരകം ഉദ്ഘാടനവും നഗരസഭ ആസ്ഥാനമന്ദിരം ശിലാസ്ഥാപനവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണര്‍ പരിസരത്ത് നിര്‍വഹിച്ചു.

തന്നോടൊപ്പം നിയമസഭയില്‍ പ്രവര്‍ത്തിച്ച കുമാരന്‍ മാസ്റ്റര്‍ എപ്പോഴും സൗഹൃദത്തിന് മുന്‍തൂക്കം നല്‍കിയ ആളായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം നേതൃത്വം നല്‍കിയ കണ്ണൂര്‍ നഗരസഭ കോര്‍പ്പറേഷനാകുമ്പോള്‍ പുതിയ ആസ്ഥാനമന്ദിരം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.നഗരസഭാധ്യക്ഷ റോഷ്‌നി ഖാലിദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി കെ ശ്രീമതി ടീച്ചര്‍ എംപി, എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ, ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വി കെ അബ്ദുള്‍ ഖാദര്‍ മൗലവി, വിവിധ സംഘടനാ പ്രതിനിധികള്‍, നഗരസഭാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. ടി ഒ മോഹനന്‍ സ്വാഗതവും സെക്രട്ടറി വി ജെ കുര്യന്‍ നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *