കണ്ണൂര്‍ കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണം: സമവായം ഉണ്ടാകുന്നത് വരെ വിജ്ഞാപനം ഇറക്കില്ല

കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിനുളള വിജ്ഞാപനം ഉടന്‍ ഇല്ല. വിജ്ഞാപനം ഇറക്കുന്നത് നീട്ടിവെച്ചതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. സമവായമുണ്ടാകുന്നതു വരെ വിഞ്ജാപനം ഇറക്കില്ല. വയല്‍ നികത്താതെ ബദല്‍ റോഡിനുള്ള ബദല്‍ സാധ്യതയും പരിശോധിക്കും. സമര സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന സമിതി പ്രദേശം സന്ദര്‍ശിക്കും. സമരം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് കീഴാറ്റൂരിലെത്തിയ ശേഷം തീരുമാനിക്കുമെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു.
കണ്ണൂര്‍ തളിപ്പറമ്പ് കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ജനകീയ സമിതി സമരം തുടങ്ങിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *