കണ്ണൂരിൽ സംഘർഷം സൃഷ്ടിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കും ;പിണറായി വിജയൻ

തിരുവനന്തപുരം: കണ്ണൂരിൽ സംഘർഷം സൃഷ്ടിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും.ആരാധനാലയങ്ങളുടെ നിയന്ത്രണം പാർട്ടികൾ കൈവശം വയ്ക്കുന്ന രീതി അവസാനിപ്പിച്ച് വിശ്വാസികൾക്കായി വിട്ടുനൽകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രാദേശിക പ്രശ്നങ്ങൾ പ്രാദേശികമായി പരിഹരിക്കാനായി സമാധാന സമിതികൾ രൂപീകരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കൂട്ടത്തോടെ ചെന്ന് മോചിപ്പിക്കരുത്. കേസിനെക്കുറിച്ചുള്ള വിവരങ്ങളും നിയമപരമായ നടപടികൾ അറിയുന്നതിനും തടസമേർപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *