കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാള്‍ മരിച്ചു

കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. മുംബൈയിൽ നിന്ന് നാട്ടിലെത്തിയ ഇരിക്കൂർ സ്വദേശി ഉസ്സൻകുട്ടിയാണ് ഇന്നലെ രാത്രി 11ന് മരിച്ചത്.

ഈ മാസം ഒൻപതിനാണ് ഇദ്ദേഹം നാട്ടിലെത്തിയത്. പനിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന് പത്താം തിയ്യതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇദ്ദേഹത്തിന് ഹൃദ്രോഗവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. കോവിഡ് ഫലം വന്നിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *