ശ്രീകണ്ഠപുരം ചെങ്ങളായി പുഴയില്‍ സഹോദരങ്ങളുള്‍പ്പെടെ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ചെങ്ങളായി കോട്ടപ്പറമ്പ് സ്വദേശികളും സഹോദരങ്ങളുമായ അമല്‍ കൃഷ്ണ (15), അതുല്‍ കൃഷ്ണ (13), ഹാഫിസ് (13) എന്നിവരാണ് മരിച്ചത്. പുഴയിലൂടെ ഒഴുകി വരുന്ന വസ്തുക്കള്‍ എടുക്കുന്നതിനായി ശ്രമിക്കുന്നതിനിടെയാണ് അപകടം.













