കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധന നയത്തിനെതിരെ പരസ്യമായി പോത്തറുത്ത് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കേരളാ പൊലിസ് ആക്ട് 120 എ (പൊതുസ്ഥലത്ത് ബുദ്ധിമുട്ടുണ്ടാക്കി കശാപ്പ് ചെയ്യല്‍) പ്രകാരമാണ് കേസെടുത്തത്.
ശനിയാഴ്ച വൈകിട്ട് കണ്ണൂര്‍ സിറ്റിയിലാണ് സംഭവം നടന്നത്. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ പോത്തിനെ അറുക്കുകയും ഇറച്ചി വിതരണം ചെയ്യുകയുമായിരുന്നു. ജില്ലാ പ്രസിഡന്റ് റിജില്‍ മാക്കുറ്റിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

ഇതേത്തുടര്‍ന്ന് പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ ഉത്തരവു പ്രകാരം കേസെടുക്കുകയുമായിരുന്നു.













