കണ്ടനാട് പള്ളി തര്‍ക്ക കേസില്‍ ജഡ്ജിക്കും ചീഫ് സെക്രട്ടറിക്കും സുപ്രീംകോടതി വിമര്‍ശനം


ന്യൂഡല്‍ഹി: എറണാകുളം കണ്ടനാട് പള്ളിയില്‍ സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായി യാക്കോബായ വിഭാഗത്തിനും പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കിയ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ഹരിപ്രസാദിനെയും ഇന്നലെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു.


സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ് ഈ ഉത്തരവ്. ഇത് അച്ചടക്കലംഘനമാണ്. അധിക്ഷേപകരമായ ഉത്തരവാണ്. ആരാണ് ഈ ജഡ്ജി. ഇത് തുടര്‍ന്നാല്‍ നടപടിയെടുക്കേണ്ടിവരും. സുപ്രീംകോടതി വിധി മറികടക്കാന്‍ ഹൈക്കോടതിക്ക് ഒരു അവകാശവുമില്ല. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ജഡ്ജിമാരോട് പറയുന്നുവെന്നും- ജസ്റ്റിസ് അരുണ്‍മിശ്ര വാക്കാല്‍ പറഞ്ഞു. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.


സഭാതര്‍ക്ക കേസിലെ ഉത്തരവ് നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെയും അരുണ്‍മിശ്ര വിമര്‍ശിച്ചു.സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ ചീഫ്സെക്രട്ടറി ജയിലില്‍ പോകേണ്ടി വരുമെന്ന് ആവര്‍ത്തിച്ച ജസ്റ്റിസ് അരുണ്‍മിശ്ര കേരളം നിയമത്തിന് അതീതരാണോയെന്നും ചോദിച്ചു.
മാര്‍ച്ച്‌ എട്ടിലെ ഇടക്കാല ഉത്തരവിനെതിരെ സെന്റ് മേരിസ് ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച്‌ വികാരി ഫാ. ഐസക് മറ്റമ്മേല്‍ കോര്‍ എപ്പിസ്കോപ്പയാണ് സുപ്രീംകോടതിയെ സമീപിച്ചത്. മലങ്കര സഭയ്ക്ക് കീഴിലുള്ള പള്ളികള്‍ 1934ലെ സഭാ ഭരണഘടനയനുസരിച്ച്‌ ഭരിക്കണമെന്ന് 2017ല്‍ സുപ്രീംകോടതി വിധിച്ചിരുന്നു. ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമാണ് വിധി.

മ​ല​ങ്ക​ര സ​ഭ​യു​ടെ പ​ള്ളി​ക​ള്‍ 1934ലെ ​ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം ഭ​ര​ണം ന​ട​ത്ത​ണ​മെ​ന്ന 2017ലെ ​ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കേ, ക​ണ്ടനാ​ട് പ​ള്ളി​യി​ല്‍ യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തി​നും പ്രാ​ര്‍​ഥ​ന​യ്ക്ക് അ​നു​മ​തി ന​ല്‍​കി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​താ​ണ് സു​പ്രീംകോ​ട​തി​യെ ചൊ​ടി​പ്പി​ച്ച​ത്.



Sharing is Caring