കടബാധ്യത; നാഗ്പൂരില്‍ മലയാളി ദമ്പതികള്‍ ജീവനൊടുക്കി


മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി റിജു (42) ഭാര്യ പ്രിയ (40) എന്നിവരാണ് മരിച്ചത്.


വാടകവീട്ടില്‍ ബുധനാഴ്ച രാത്രിയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇരുവരും ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് അറിയിച്ചു.


ഭാര്യയുടെ കാന്‍സര്‍ ചികില്‍സയെ തുടര്‍ന്നുള്ള കട ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.



Sharing is Caring