കഞ്ചാവ്– മോഷണ കേസുകളിലെ പ്രതികളെ പൊലീസ് പിടികൂടി


ഒട്ടേറെ കഞ്ചാവ്– മോഷണ കേസുകളിലെ പ്രതികളെ പൊലീസ് പിടികൂടി. ഇളംദേശം കാഞ്ഞിരത്തിങ്കൽ ജിജോ (28), ഏഴല്ലൂർ ചെങ്ങനാംപറമ്പിൽ വിഷ്‌ണു (20), മടത്തിക്കണ്ടം തോട്ടുങ്കൽ ആകാശ് മോൻ (19) എന്നിവരെയാണ് തൊടുപുഴ പ്രിൻസിപ്പൽ എസ്‌ഐ: വി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ ഉച്ചയോടെ മുതലക്കോടത്തു നിന്നു പിടികൂടിയത്. പഴുക്കാകുളത്തെ ഫ്‌ളാറ്റിൽ മൂന്നംഗ കഞ്ചാവ് വിൽപ്പന സംഘം ഒളിച്ചു താമസിക്കുന്നതായി ഷാഡോ പൊലീസിനു ലഭിച്ച വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്. പൊലീസിനെ കണ്ട സംഘം ഉദ്യോഗസ്‌ഥർക്കുനേരെ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു.


തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കീഴ്‌പ്പെടുത്തിയത്.




Sharing is Caring