ഓസ്‌ട്രേലിയയെ ആശങ്കയിലാക്കി ‘എലിയാക്രമണം’; ഇന്ത്യയില്‍ നിന്നും എലി വിഷം എത്തിക്കുന്നു

ഓസ്‌ട്രേലിയയയില്‍ ഭീഷണി ഉയര്‍ത്തി ക്രമാതീതമായി എലികളുടെ വര്‍ധനവ്. രാജ്യത്തിന്റെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എലികളുടെ എണ്ണത്തില്‍ അവിശ്വസനീയമായ വര്‍ധനവാണുണ്ടായിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും എലി വിഷം ഇറക്കു മതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയ. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ന്യൂ സൗത്ത് വേല്‍സ് ഇന്ത്യയില്‍ നിന്നും 5000 ലിറ്റര്‍ ബ്രോമാഡിയോലന്‍ ഇറക്കുമതി ചെയ്യനാണ് ഉത്തരവിട്ടിരിക്കുന്നത്. ശക്തി കൂടിയ എലി വിഷമായ ഈ ബ്രോമാഡിയോലന്‍ ഓസ്‌ട്രേലിയയില്‍ നിരോധിക്കപ്പെട്ടതാണ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇവ ഉപയോഗിക്കാന്‍ ഫെഡറല്‍ തലത്തില്‍ നിന്നും അനുമതി ലഭിക്കേണ്ടതുണ്ട്.

എലികളുടെ എണ്ണം പെരുകിയതു മൂലം രാജ്യത്തെ കാര്‍ഷിക മേഥഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും പ്രതിസന്ധി ഉണ്ടാവുമെന്നാണ് ആശങ്ക. വസന്ത കാലത്തിനു മുമ്പ് എലികളുടെ എണ്ണം കുറച്ചില്ലെങ്കില്‍ വലിയ സാമ്പത്തിക, സാമൂഹിക പ്രതിസന്ധിയാണ് കര്‍ഷകരെ കാത്തിരിക്കുന്നതെന്നാണ് സൗത്ത് വേല്‍സ് കാര്‍ഷിക മന്ത്രി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് കര്‍ഷകര്‍ക്ക് 50 മില്യണ്‍ ഡോളര്‍ സൗത്ത് വേല്‍ സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *