വ്യാഴാഴ്ച വിക്ടോറിയ അസരെങ്കയെ 2-0ന് തോല്‍പ്പിച്ച് കസാക്കിസ്ഥാന്റെ എലീന റൈബാകിന ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തി.
മെല്‍ബണിലെ റോഡ് ലേവര്‍ അരീനയില്‍ 7-6, 6-3 എന്ന സെറ്റുകള്‍ക്ക് 23 കാരിയായ റൈബാകിന രണ്ട് തവണ ജേതാവായ അസരെങ്കയെ പരാജയപ്പെടുത്തി. സെമിഫൈനല്‍ പോരാട്ടം ഒരു മണിക്കൂറും 41 മിനിറ്റും നീണ്ടുനിന്നു.
2022 ലെ വിംബിള്‍ഡണ്‍ ചാമ്ബ്യന്‍ റൈബാകിന ഫൈനലില്‍ അരിന സബലെങ്ക നേരിടും. വനിതാ സിംഗിള്‍സ് ഫൈനല്‍ ശനിയാഴ്ച ആരംഭിക്കും.