വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ പലസ്തീനില്‍ പത്തു പേര്‍ മരിച്ചു


വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ മരിച്ച പാലസ്തീനികളുടെ എണ്ണം 10 ആയി. മരിച്ചവരില്‍ 61 വയസ്സുള്ള ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.20ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ജെനിന്‍ പട്ടണത്തില്‍ സ്ഥിതി ചെയുന്ന അഭയാര്‍ത്ഥി ക്യാമ്ബിലായിരുന്നു ആക്രമണം. ഇസ്രായേല്‍ നടത്തിയത് കൂട്ടക്കൊലയാണെന്ന് പാലസ്തീന്‍ ആരോപിച്ചു.


കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഇസ്രായേല്‍ ആക്രമണത്തില്‍ ഏറ്റവും രക്തരൂക്ഷിതമായ ദിനമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്ബില്‍ നിന്നുള്ള 9 പേരും ജറുസലേമിന് സമീപമുള്ള അല്‍റാം പട്ടണത്തില്‍ 22 കാരനുമാണ് ഇസ്രായേല്‍ സൈനികരുടെ വെടിയേറ്റ് മരിച്ചത്. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നാലുപേരുടെ നില ഗുരുതരമാണ്.പരുക്കേറ്റവരുമായി പോവുകയായിരുന്ന ആംബുലന്‍സുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായതായി ആരോപണമുണ്ട്.




Sharing is Caring