ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം: മുന്‍കൂര്‍ ജാമ്യം തേടി വൈദികന്‍ സുപ്രിംകോടതിയില്‍


കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഒന്നാം പ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസ് സുപ്രിംകോടതിയെ സമീപിച്ചു. കേസിലെ മുഖ്യപ്രതികള്‍ക്കായി അന്വേഷണസംഘം തെരച്ചില്‍ ഊര്‍ജിതമാക്കിയ സാഹചര്യത്തിലാണ് വൈദികന്റെ നീക്കം. ഫാ. എബ്രഹാം വര്‍ഗീസിന്റെ പാസ്‌പോര്‍ട്ട് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. പ്രതികള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നില്‍ കണ്ടാണ് നടപടി.


കേസില്‍ രണ്ട് വൈദികരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. കേസിലെ രണ്ടാംപ്രതി ഫാ. ജോബ് മാത്യു, മുന്നാംപ്രതി ഫാ.ജോണ്‍സണ്‍ വി മാത്യു എന്നിവര്‍ റിമാന്‍ഡിലാണ്.


ഫാദര്‍ എബ്രഹാം വര്‍ഗീസിനെക്കൂടാതെ രണ്ടാംപ്രതി ജെയ്‌സ് കെ ജോര്‍ജിനെയാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്.



Sharing is Caring