ഓപ്പറേഷന്‍ സമുദ്രസേതു; ഇന്ത്യൻ നാവിക സേനയുടെ രണ്ടാമത്തെ കപ്പൽ ഇന്ന് കൊച്ചിയിലെത്തും

സംസ്ഥാനത്തേക്ക് മൂന്നു വിമാനങ്ങളിലും ഇന്ന് പ്രവാസികളെത്തും. പതിനേഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള 202 യാത്രാക്കാരുമായാണ് മാലിദ്വീപിൽ നിന്നു ഐഎൻഎസ് മഗർ ഏഴു മണിക്ക് കൊച്ചി തുറമുഖത്തെത്തുന്നത്.

യാത്രക്കാരിൽ 24 സ്ത്രീകളാണ്. ഗർഭിണികളും ചികിത്സയിലുളളവരുമായി 18 പേരും മൂന്നു കുട്ടികളും സംഘത്തിലുണ്ട്. യാത്രക്കാരിൽ ഏറ്റവും കൂടുതൽ മലയാളികളാണ്, 93 പേർ‍. തമിഴ്നാട്ടിൽ നിന്നുളള 81 പേരും സംഘത്തിലുണ്ട്.

കൊച്ചിയിലെത്തുന്നവരെ ആദ്യം വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും.രോഗലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റും.ബാക്കിയുള്ളവരെ വീടുകളിലേക്കും നിരീക്ഷണ കേന്ദ്രത്തിലേക്കും എത്തിക്കാനായി ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *