പാസില്ലാതെ തലപ്പാടി അതിര്‍ത്തിയിലെത്തിയവരെ ക്വാറന്‍റൈന്‍ ചെയ്തു

തലപ്പാടി: പാസില്ലാതെ തലപ്പാടി അതിര്‍ത്തിയിലെത്തിവരെ ക്വാറന്‍റൈന്‍ ചെയ്തു. മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിലാണ് ഇവരെ ക്വാറന്‍റൈന്‍ ചെയ്തത്.കഴിഞ്ഞ ദിവസം പാസില്ലാതെ മുപ്പതിലേറെ പേരാണ് അതിര്‍ത്തിയില്‍ എത്തിയത് . ഇവര്‍ക്ക് അതിര്‍ത്തിയില്‍ നിന്ന് യാത്രാനുമതി നല്‍കിയിരുന്നില്ല.

അതേസമയം കേരളത്തിന്‍റെ പാസ് ഇല്ലാത്തവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പെര്‍മിറ്റ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഡിജിപിമാര്‍ക്ക് കേരളം കത്ത് അയച്ചു. മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ കേരളത്തിലേക്കുള്ള യാത്രക്ക് പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ കേരളത്തിന്‍റെ പാസ് അവര്‍ക്കുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നാണ് കത്തിന്‍റെ ഉള്ളടക്കം.തമിഴ്നാട്, കര്‍ണാടക ഡിജിപിമാര്‍ക്ക് പ്രത്യേകം കത്ത് നല്‍കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *