ഓണനാളുകളില്‍ കേരളത്തിലെ മദ്യഉപഭോഗത്തില്‍ റെക്കാഡു വര്‍ദ്ധന;487 കോടിയുടെ വില്‍പ്പന


തിരുവനന്തപുരം : പ്രതീക്ഷിച്ചതുപോലെ മലയാളി സ്വന്തം റിക്കാഡ് തകര്‍ത്തു. ഓണനാളുകളില്‍ പതിവുപോലെ കേരളത്തിലെ മദ്യഉപഭോഗത്തില്‍ റെക്കാഡു വര്‍ദ്ധന. സെപ്തംബര്‍ മൂന്നുമുതല്‍ ഉത്രാടദിനം വരെ കേരളത്തിലെ ബെവ്‌കോ ഔട്ലറ്റുകളില്‍ നിന്നും വിറ്റുപോയത് 487 കോടിരൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ വിറ്റഴിഞ്ഞത് 457 കോടിയുടെ മദ്യമായിരുന്നു. മുപ്പത് കോടിയോളം രൂപയുടെ വര്‍ദ്ധനവ് ഇക്കുറിയുണ്ടായി. ഓണത്തലേന്ന് മാത്രം മലയാളി വാങ്ങിയത് 90.32 കോടിയുടെ മദ്യമാണ്. തിരുവോണദിവസം ഇക്കുരി ബെവ്‌കോ ഔട്ലറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതും ഉത്രാട ദിനത്തിലെ വില്‍പ്പനയില്‍ പ്രതിഫലിച്ചിട്ടുണ്ട്. എന്നാല്‍ തിരുവോണദിവസം സംസ്ഥാനത്തെ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. പ്രളയ സെസ് അടക്കം ഏര്‍പ്പെടുത്തിയതിനാല്‍ മദ്യത്തിന്റെ വിലയും വര്‍ദ്ധിച്ചിരുന്നു.




Sharing is Caring