കോട്ടയം : എഴു പ്ലസ്ടു വിദ്യാര്‍ത്ഥികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. കോട്ടയം മേലുകാവില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മുട്ടം മടക്കത്താനം സ്വദേശി അനന്ദുവും, അലനുമാണ് മരിച്ചത്. ഹരീഷ്, ഷെഫിന്‍, ജോസ്, രഞ്ജിന്‍,രാഹുല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല













