ഒ​രു ല​ക്ഷം തൊ​ഴി​ലാ​ളി​ക​ളെ ട്രെ​യി​നി​ല്‍ തി​രി​കെ കൊ​ണ്ടു​വ​രു​മെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി

ഭോ​പ്പാ​ല്‍: രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്നു​ള്ള ഒ​രു ല​ക്ഷം തൊ​ഴി​ലാ​ളി​ക​ളെ പ്ര​ത്യേ​ക ട്രെ​യി​നു​ക​ളി​ല്‍ തി​രി​ച്ചു​കൊ​ണ്ടു​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍. ഇ​തു​സം​ബ​ന്ധി​ച്ച്‌ റെ​യി​ല്‍​വേ മ​ന്ത്രി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ചൗ​ഹാ​ന്‍ പ​റ​ഞ്ഞു.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ റെ​യി​ല്‍​വേ മ​ന്ത്രാ​ല​യ​ത്തി​ന് ന​ല്‍​ക​ണ​മെ​ന്നും അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഐ.​സി.​പി. കേ​ശാ​രി​ക്ക് ചൗ​ഹാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സു​ഖ​മാ​യി യാ​ത്ര ചെ​യ്യു​ന്ന​തി​നും ഭ​ക്ഷ​ണ​ത്തി​നു​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്നും ചൗ​ഹാ​ന്‍ നി​ര്‍​ദേ​ശി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ 40,000 തൊ​ഴി​ലാ​ളി​ക​ളെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് ബ​സു​ക​ളി​ല്‍ തി​രി​ച്ചു​കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ടെ​ന്നും ചൗ​ഹാ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മ​ധ്യ​പ്ര​ദേ​ശി​ല്‍​നി​ന്നു​ള്ള ഒ​രു ല​ക്ഷ​ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ള്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന് കേ​ശാ​രിയും പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *