ഒ​രു കോ​വി​ഡ് വാ​ക്സി​നും പൂ​ര്‍​ണ​മാ​യും ഫ​ല​പ്ര​ദ​മാ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: ഇ​തു​വ​രെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഒ​രു കോ​വി​ഡ് വാ​ക്സി​നും പൂ​ര്‍​ണ​മാ​യും ഫ​ല​പ്ര​ദ​മാ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. 2021 പ​കു​തി​യോ​ടെ​യ​ല്ലാ​തെ വാ​ക്സി​ന്‍ വ്യാ​പ​ക​മാ​യി വി​ത​ര​ണം ചെ​യ്യാ​നു​ള്ള സാ​ധ്യ​ത ഇ​ല്ലെ​ന്ന് സം​ഘ​ട​ന വ​ക്താ​വ് മാ​ര്‍​ഗ​ര​റ്റ് ഹാ​രി​സ് പ​റ​ഞ്ഞു.

ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ടു​ന്ന 50 ശ​ത​മാ​നം ഫ​ല​പ്രാ​പ്തി തെ​ളി​യി​ക്കാ​ന്‍ ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണ​ത്തി​ല്‍ മു​ന്നി​ലു​ള്ള ഒ​രു വാ​ക്സി​നു​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. റ​ഷ്യ വി​ക​സി​പ്പി​ച്ച വാ​ക്സി​ന്‍ ര​ണ്ട് മാ​സ​ത്തെ ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണ​ത്തി​നു​ശേ​ഷം വി​ത​ര​ണം ചെ​യ്യു​മെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍​ക്കി​ടെ​യാ​ണ് മാ​ര്‍​ഗ​ര​റ്റ് ഹാ​രി​സ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഒ​ക്ടോ​ബ​ര്‍ ആ​ദ്യം കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഫൈ​സ​ര്‍ ക​ന്പ​നി​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍, അ​ടു​ത്ത വ​ര്‍​ഷം പ​കു​തി​യോ​ടെ​യ​ല്ലാ​തെ വാ​ക്സി​ന്‍റെ വ്യാ​പ​ക​മാ​യ വി​ത​ര​ണം ന​ട​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ല്ലെ​ന്നാ​ണ് മാ​ര്‍​ഗ​ര​റ്റ് ഹാ​രി​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *