ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസ്; രണ്ടു പേര്‍ കീഴടങ്ങി


ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ കീഴടങ്ങി. ആര്‍.എസ്.എസ് ജില്ലാ പ്രചാരക് വിഷ്ണു, സുമേഷ് എന്നിവരാണ് ഷൊര്‍ണ്ണൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഒറ്റപ്പാലം ഫസ്റ്റ്ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വളപ്പിലാണ് സംഭവം നടന്നത്. ചെര്‍പ്പുളശ്ശേരി നെല്ലായിയിലുണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയാണ് ഇവര്‍ ആക്രമണം നടത്തിയത്.




Sharing is Caring