ഒറ്റത്തവണ കെട്ടിടനികുതിയില്‍ മാറ്റം; പുതുക്കിയ നിരക്ക് ഇങ്ങനെ

തിരുവനന്തപുരം: റ​വ​ന്യൂ​വ​കു​പ്പ്​ ഈടാ​ക്കു​ന്ന ഒ​റ്റ​ത്ത​വ​ണ കെ​ട്ടി​ട​നി​കു​തി പു​നഃ​ക്ര​മീ​ക​രി​ക്കും. കെട്ടിടനികുതിയില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ധനബില്‍ നിയമസഭയില്‍ പാസാക്കി. 30 ശതമാനംവരെ വര്‍ധനവരും. ബില്ലില്‍ നിര്‍ദേശിച്ച പരിഷ്കരണത്തില്‍ പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും ഒറ്റ സ്ലാബില്‍ ഉള്‍പ്പെടുത്തിയാണ് നികുതി നിര്‍ണയിച്ചിരിക്കുന്നത്. ബില്‍ അംഗീകരിച്ച്‌ ഗവര്‍ണര്‍ വിജ്ഞാപനം ചെയ്യുന്നതോടെ പ്രാബല്യത്തില്‍വരും.

കെട്ടിടത്തിന്റെ തറ വിസ്തൃതി അടിസ്ഥാനമാക്കിയാണ് നികുതി നിര്‍ണയം. താമസിക്കുന്നതിനും അല്ലാത്തതിനുമുള്ള കെട്ടിടങ്ങള്‍ക്ക് വ്യത്യസ്ത നിരക്കിലാണ് നികുതി.100 ചതുരശ്ര മീറ്ററില്‍ കവിയാത്ത വീടുകള്‍ക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും നികുതിയില്ല.
100-150 വരെ ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള കെട്ടിടങ്ങള്‍ക്ക് ഗ്രാമപ്പഞ്ചായത്തില്‍ 1950 രൂപ, മുനിസിപ്പാലിറ്റിയില്‍ 3500 രൂപ, കോര്‍പറേഷനില്‍ 5200 രൂപ ആണ് നികുതി. 150 – 200 ച. മീറ്റര്‍ വിസ്തൃതിയുള്ള കെട്ടിടങ്ങള്‍ക്ക്, ഗ്രാമം-3900, മുനിസിപ്പാലിറ്റി-7000, കോര്‍പറേഷന്‍-10,500.200 – 250 ച. മീറ്റര്‍വരെയുള്ള കെട്ടിടങ്ങള്‍ക്ക്, ഗ്രാമം- 7800, മുനിസിപ്പാലിറ്റി-14,000, കോര്‍പറേഷന്‍-21,000. 250 ച. മീറ്ററിനു മുകളിലുള്ളവയ്ക്ക് ഗ്രാമപ്പഞ്ചായത്തില്‍ 7800 രൂപയും അധികംവരുന്ന ഓരോ പത്ത് ച. മീറ്ററിനും 1560 രൂപ വീതവും, മുനിസിപ്പാലിറ്റിയില്‍ 14,000 രൂപയും അധികമുള്ള ഓരോ 10 ച. മീറ്ററിനും 3100 രൂപ വീതം. കോര്‍പറേഷനില്‍ 21,000 രൂപയും അധികമുള്ള ഓരോ പത്ത് ച. മീറ്ററിനും 3900 രൂപ വീതവുമാണ് നികുതി നല്‍കേണ്ടത്.

വാറ്റ് നികുതി കുടിശിക വരുത്തിയ വ്യാപാരികള്‍ മാപ്പാക്കല്‍ പദ്ധതിക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 30 വരെ നീട്ടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *