ഒരു കൊലപാതകവും മനഃസാക്ഷിയുള്ളവര്‍ അംഗീകരിക്കില്ല -വി.എസ്


തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകത്തെ അപലപിച്ച്‌ സി.പി.എം മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍. ഒരു കൊലപാതകവും മനഃസാക്ഷിയുള്ളവര്‍ അംഗീകരിക്കില്ലെന്ന് വി.എസ് മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകം നടന്ന് ഒരാഴ്ചക്ക് ശേഷമാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ വി.എസ് സംഭവത്തെ കുറിച്ച്‌ പ്രതികരിക്കുന്നത്. ബസ് സമരം രമ്യമായി പരിഹരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.


കൊ​ല​പാ​ത​ക​ത്തെ അ​പ​ല​പി​ച്ച്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും​ മു​ഖ്യ​മ​ന്ത്രി പിണറായി വിജയനും ഞാ​യ​റാ​ഴ്​​ച രംഗത്തു വന്നിരുന്നു. ഷുഹൈബ് വധക്കേസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്.


സംഭവത്തെ അപലപിക്കുന്നു. ‍‍അക്രമങ്ങളും കൊലപാതകങ്ങളും നടത്താന്‍ പാടില്ലെന്നാണ് സി.പി.എം നിലപാട്. സി.പി.എം മുന്‍കൈ എടുത്ത് അക്രമങ്ങള്‍ നടത്താന്‍ പാടില്ല. ഇതില്‍ വ്യത്യസ്തമായാണ് ഈ സംഭവം നടന്നത്. ഇക്കാര്യം പാര്‍ട്ടി തലത്തില്‍ പരിശോധിക്കുമെന്നും ആണ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞത്.

ഷു​ഹൈ​ബി​​​​​​​െന്‍റ കൊ​ല​പാ​ത​കം അ​ത്യ​ന്തം അ​പ​ല​പ​നീ​യ​മാ​ണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സം​ഭ​വ​മു​ണ്ടാ​യ ഉ​ട​ന്‍ കു​റ്റ​വാ​ളി​ക​ള്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ പൊ​ലീ​സി​ന് നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. പൊ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​ വ​രു​ക​യാ​ണെന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കിയിരുന്നു.



Sharing is Caring