ന്യൂഡല്‍ഹി: ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ കാര്യമാക്കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സന്തോഷ് ഗംഗ്വാര്‍. കേന്ദ്ര തൊഴില്‍ സഹമന്ത്രിയായ സന്തോഷ് ഗംഗ്വാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് വിവാദ പ്രസ്താവന നടത്തിയത്.
രാജ്യത്ത് ഉണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും, എല്ലായിടത്തും സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. എന്നാല്‍ ചിലപ്പോള്‍ അത് തടയാനാകാതെ വരുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇങ്ങനെയുള്ള ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ ഇന്ത്യയെ പോലുള്ള വലിയ രാജ്യത്തെ പ്രശ്‌നമാക്കേണ്ടതില്ലെന്നും അദേഹം തുറന്നടിക്കുകയായിരുന്നു.

12 വയസിനു താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന കേന്ദ്രമന്ത്രിസഭയുടെ ഓര്‍ഡിനന്‍സ് പുറത്തിറങ്ങിയതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശമുണ്ടായിരിക്കുന്നത്.













