തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ മത്സരം യു.ഡി.എഫും ബി.ജെ.പിയുഗം തമ്മിലാണെന്ന പ്രസ്താവന ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തിരുത്തി. മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണെന്നും അതുവളരെ വ്യക്തമല്ലേയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബി.ജെ.പി ഒരു കാരണവശാലും അക്കൗണ്ട് തുറക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോട്ടയം പ്രസ് ക്‌ളബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുട്ടനാട്ടില്‍ നടത്തിയ ‘അരുവിക്കര മോഡല്‍’ പ്രസംഗം യു.ഡി.എഫിലെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. ഉമ്മന്‍ ചാണ്ടിയെ തിരുത്തി എ.കെ ആന്റണിയും കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ പരാമര്‍ശം ബി.ജെ.പിയുമായി ചില മണ്ഡലങ്ങളിലുള്ള രഹസ്യനീക്കത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷവും ആഞ്ഞടിഞ്ഞിരുന്നു.
അതിനിടെയാണ് പ്രചാരണത്തിന്റെ അവസാന മണിക്കൂറില്‍ മുന്‍ പ്രസ്താവന തിരുത്തി ഉമ്മന്‍ ചാണ്ടിയും രംഗത്തെത്തിയത്.












