കൊച്ചി: നീണ്ട നാളുകളായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഒടിയന്റെ ട്രെയ്‌ലര്‍ എത്തുന്നു. കായംകുളം കൊച്ചുണ്ണിയുടെ കൂടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടുന്നത്.
ട്രെയ്‌ലര്‍ റിലീസുമായി ബന്ധപ്പെട്ട വിവരം സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് പുറത്തുവിട്ടത്. ‘അതേ, ‘ഒടിയന്‍’ ട്രെയിലര്‍ എത്തുകയാണ്, കായംകുളം കൊച്ചുണ്ണി’യ്‌ക്കൊപ്പം ഒക്ടോബര്‍ 11ന്. സ്‌ക്രീനില്‍ കാണുന്നതിനു ഏതാനും മിനുറ്റുകള്‍ക്ക് മുന്‍പ് ലാലേട്ടന്റെ പേജിലും ട്രെയിലര്‍ എത്തും’ എന്നായിരുന്നു ശ്രീകുമാര്‍ പറഞ്ഞത്.

ചിത്രത്തിന്റെ റീലിസ് മുമ്പ് ഒക്ടോബര്‍ 11നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളത്തെ ബാധിച്ച പ്രളയക്കെടുതിയെ തുടര്‍ന്ന് റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് ഡിസംബറിലേക്ക് മാറ്റി വെച്ചതായാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.













