ഹരിശ്രീ അശോകന്‍ സഞ്ചരിച്ച ഒാട്ടോ അപകടത്തില്‍പെട്ടു


ഹരിശ്രീ അശോകന്‍ സഞ്ചരിച്ച ഒാട്ടോ അപകടത്തില്‍പെട്ടു. വ്യാഴാഴ്ച്ച രാവിലെ കൊച്ചി കാക്കനാട്ടെ ലൊക്കേഷനില്‍ ആയിരുന്നു അപകടം.


ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്യുന്ന’ ആന്‍ ഇന്റര്‍ നാഷണല്‍ ലോക്കല്‍ സ്‌റ്റോറി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു അപകടം സംഭവിച്ചത്.


ഹരിശ്രീ അശോകന് പുറമെ ബിനു, അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍, അസിസ്റ്റന്റ് ക്യാമറമാന്‍ ശ്രീജിത്ത് എന്നിവരും ഓട്ടോയില്‍ ഉണ്ടായിരുന്നു. ശ്രീജിത്തിന്റെ കാലിനും മറ്റൊരാളുടെ മൂക്കിനും പരുക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വ്യാഴാഴ്ച്ച ഉച്ചയോടെ ഇവര്‍ ആശുപത്രി വിട്ടു.



Sharing is Caring