ഐ.പി.എല്‍ തോല്‍വിയില്‍ അതിരുകടന്ന പ്രതിഷേധം;ധോണിയുടെ അഞ്ച് വയസുകാരി മകള്‍ക്കെതിരെ റേപ്പ് ഭീഷണി

ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്‍റെ മോശം പ്രകടനത്തിന്റെ പേരിൽ ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്കെതിരെ ആരാധകരുടെ രോഷം. കുടുംബത്തെ പോലും വെറുതെ വിടാതെ എല്ലാ അതിരും ലംഘിച്ചുകൊണ്ടുള്ള സൈബര്‍ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ധോണിയുടെ അഞ്ച് വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന് വരെയുണ്ട് ഭീഷണി.

സോഷ്യല്‍ മീഡിയയില്‍ പലപ്പോ‍ഴും അധിക്ഷേപങ്ങള്‍ പരിധിവിടുന്നതും അതിന്‍റെ പേരില്‍ നിയമനടപടികളുണ്ടാവുന്നതും ഇപ്പോള്‍ സ്ഥിരം സംഭവവികാസമാണ്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് ചെയ്യുന്നവരെ തേജോവധം ചെയ്യാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുകയാണ് പലരും.അതില്‍ വ്യക്തിപരമായി മാത്രമല്ല കുടുംബാഗങ്ങളെയും വ്യക്തിബന്ധങ്ങളെയും വരെ വലിച്ചി‍ഴക്കുന്നവരുമുണ്ട്. എന്നാല്‍ അത്തരത്തില്‍ വളരെ നികൃഷ്ടമായ ഒരു പ്രതികരണമാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *