ഐ.പി.എല്‍; ഡല്‍ഹി ക്യാപിറ്റല്‍സ് ടീം അംഗത്തിന് കോവിഡ്

ദുബൈയിൽ ഐ.പി.എൽ മൽസരത്തിന് എത്തിയ ഒരു ടീമംഗത്തിന് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഡൽഹി കാപ്പിറ്റൽസ് ടീമിന്റെ അസിസ്റ്റന്റ് ഫിസിയോ തെറാപ്പിസ്റ്റിനാണ് രോഗം കണ്ടെത്തിയത്. ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റിയതായി ടീം വൃത്തങ്ങൾ അറിയിച്ചു.

നേരത്തേ നടന്ന രണ്ട് പരിശോധനകളിൽ നെഗറ്റീവ് ആയിരുന്ന ടീമംഗമാണ് ഇന്ന് പോസറ്റീവ് ആയത്. ഇതോടെ ബയോ ബബിൾ വ്യവസ്ഥകൾ കർശനമായി പാലിക്കാൻ ടീമംഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. രോഗം കണ്ടെത്തിയ അസി. ഫിസിയോതെറാപിസ്റ്റ് ടീമിലെ മറ്റംഗങ്ങളുമായി ബന്ധം പുലർത്തിയിട്ടില്ല എന്നതിനാൽ കളിക്കാരുമായി സമ്പർക്ക സാധ്യതയില്ലെന്ന് ടീം അറിയിച്ചിട്ടുണ്ട്.

14 ദിവസത്തെ ക്വാറന്‍റൈന് ശേഷം ഫിസിയോ വീണ്ടും ടീമിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷ. നേരത്തേ ചെന്നൈ, രാജസ്ഥാൻ ടീമിലെ അംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധനയിൽ നെഗറ്റീവായ ഇവർ പരിശീലനത്തിന് ഇറങ്ങിയതിന് പിന്നാലെയാണ് വീണ്ടും രോഗബാധയുടെ വാർത്തകൾ പുറത്തുവരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *