ഐ.എസ് ബന്ധം: ആറു പേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു;രാജ്യദ്രോഹക്കുറ്റം ചുമത്തി


കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍നിന്ന് ഐ.എസ് ബന്ധം ആരോപിച്ച്‌ എന്‍.ഐ.എ പിടികൂടിയ ആറുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ എറണാകുളത്തെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും. ഇവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയതായി എന്‍.ഐ.എ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇവരുടെ ഐ.എസ് ബന്ധത്തെക്കുറിച്ചുള്ള സൂചനയും എന്‍.ഐ.എ നല്‍കി.കണ്ണൂര്‍ ജില്ലയിലെ പെരിങ്ങത്തൂരിനടുത്ത കനകമല, കോഴിക്കോട് കുറ്റ്യാടിയിലെ വളയന്നൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് ആറു പേര്‍ അറസ്റ്റിലായത്. കനകമലയില്‍നിന്ന് അഞ്ച് പേരും കുറ്റ്യാടിയില്‍നിന്നു ഒരാളുമാണ് പിടിയിലായത്.കനകമലയിലെ അറസ്റ്റിനു പിന്നാലെയായിരുന്നു കുറ്റ്യാടിയില്‍ യുവാവിനെ പിടികൂടിയത്.
കനകമലയില്‍നിന്നും പിടികൂടിയവര്‍: കണ്ണൂര്‍ സ്വദേശി മന്‍ഷിദ്, കോയമ്ബത്തൂര്‍ സ്വദേശി അബു ബഷീര്‍, കോഴിക്കോട് സ്വദേശി ജാസിം, മലപ്പുറം സ്വദേശി സഫ്വാന്‍, തൃശൂര്‍ സ്വേദശി സാലിഹ് മുഹമ്മദ്
കുറ്റ്യാടിയില്‍നിന്ന് അറസ്റ്റിലായത്: വളയന്നൂര്‍ സ്വദേശി റംഷാദ്.
ഇവരില്‍നിന്നും സ്ഫോടക വസ്തുക്കളും മറ്റും പിടിച്ചെടുത്തതായി എന്‍.ഐ.എ അറിയിച്ചു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.




Sharing is Caring