ഐ.എഫ്.എഫ്.കെയില്‍ ദേശീയ ഗാനത്തോട് അനാദരവ്; അഞ്ച് പേര്‍ കസ്റ്റഡിയില്‍


തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ദേശീയ ഗാനത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച്‌ അഞ്ച് ഡെലിഗേറ്റുകളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഒരു വനിത അടക്കം അഞ്ച് പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്.
ചലച്ചിത്ര മേളയില്‍ ക്ലാഷ് എന്ന സിനിമയുടെ പ്രദര്‍ശനത്തിനിടെയാണ് സംഭവം. തീയറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്പോള്‍ എഴുന്നേല്‍ക്കാത്തവരെ നിരീക്ഷിക്കാന്‍ കന്‍റോണ്‍മെന്‍റ് എസ്.പിയെ ഡി.ജി.പി ചുമതലപ്പെടുത്തി.
സുപ്രീം കോടതി വിധി പ്രകാരം ദേശീയ ഗാനം പ്രദര്‍ശിപ്പിക്കുന്പോള്‍ ചില ഡെലിഗേറ്റുകള്‍ എഴുന്നേല്‍ക്കുന്നില്ലെന്ന് ആരോപിച്ച്‌ യുവമോര്‍ച്ച പോലീസില്‍ പരാതി നല്‍കിയിരുന്നു. യുവമോര്‍ച്ചയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.


ആര്‍.എസ് രാജീവാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനോട് ഡി.ജി.പി വിശദീകരണം തേടിയിരുന്നു.




Sharing is Caring