ഐവറി കോസ്റ്റ് ഫുട്‌ബോള്‍ താരം ടിയോട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു


ഐവറി കോസ്റ്റ് മിഡ്ഫീല്‍ഡര്‍ ചിക്കോ ടിയോട്ടെ (30) പരിശീനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരിശീലനത്തിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് താരം കുഴഞ്ഞുവീഴുകയുമായിരുന്നുവെന്ന് ടിയോട്ടെ വക്താവ് ഇമ്മാനുവല്‍ പല്ലാഡിനോ അറിയിച്ചു.


ഏഴ് വര്‍ഷം ന്യൂകാസിലിന് വേണ്ടി ബൂട്ടണിഞ്ഞ ടിയോട്ടെ താരമായിരുന്ന ടിയോട്ടെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ചൈനിസ് ക്ലബ്ബ് ബീജിങ് എന്റര്‍പ്രൈസിലേക്ക് കൂടുമാറിയത്. 23 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2015ല്‍ ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് നേടിയ ഐവറി കോസ്റ്റിന് വാങ്ങിക്കൊടുത്ത ശേഷമാണ് അദ്ദേഹം ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നത്.


2010, 2014 ലോകകപ്പുകള്‍ കളിച്ച ഇദ്ദേഹം ഐവറി കോസ്റ്റിനായി 52 രാജ്യാന്തര മല്‍സരങ്ങളില്‍ ജെഴ്‌സിയണിഞ്ഞു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലിനു വേണ്ടി 150 മല്‍സരങ്ങള്‍ കളിച്ചു.



Sharing is Caring