ഐഎന്‍എക്സ് മീഡിയ കേസ് ;ചിദംബരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്താതെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘം ജയിലില്‍ നിന്നും മടങ്ങി

തിഹാര്‍: ഐഎന്‍എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് തിഹാര്‍ ജയിലില്‍ കസ്റ്റഡിയില്‍ കഴിയുന്ന മുന്‍ ധനമന്ത്രി പി ചിദംബരത്തെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തില്ല. തിഹാര്‍ ജയിലിലെത്തി ചിദംബരത്തെ ചോദ്യം ചെയ്തതിന് ശേഷം സംഘം മടങ്ങിയെന്നാണ് വിവരം . ചിദംബരത്തെ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനും ഇന്നലെ എന്‍ഫോഴ്സ്മെന്റിന് ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതി അനുമതി നല്‍കിയിരുന്നു.

ചിദംബരത്തിന്‍റെ ഭാര്യ നളിനി ചിദംബരം, മകന്‍ കാര്‍ത്തി ചിദംബരം എന്നിവരും തിഹാര്‍ ജയിലില്‍ എത്തിയിരുന്നു. കള്ളപ്പണം തടയല്‍ നിയമവുമായി ബന്ധ​പ്പെട്ട് ചിദംബരത്തെ​ കസ്​റ്റഡിയില്‍​ ചോദ്യം ചെയ്യേണ്ടത്​ അത്യാവശ്യമാണെന്ന് ​ഇ.ഡിക്ക്​ വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നേരത്തെ പ്രത്യേക സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്നലെ ചിദംബരത്തെ കോടതിയിലെത്തിച്ചെങ്കിലും കോടതിയില്‍ വച്ച്‌ തന്നെ ചോദ്യം ചെയ്യലും അറസ്റ്റും ഒഴിവാക്കുന്നത് ഉചിതമാകുമെന്ന് മുതിര്‍ന്ന അഭിഭാഷകനായ കബില്‍ സിബല്‍ പറഞ്ഞു .

ഇതിന് പിന്നാലെയാണ് തിഹാര്‍ ജയിലില്‍ വച്ച്‌ ചിദംബരത്തെ ചോദ്യം ചെയ്യാന്‍ സിബിഐ കോടതി അനുമതി നല്‍കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *