ഏഷ്യയിലെ സമ്പന്ന കുടുംബം; അംബാനി മുന്നില്‍

ഏഷ്യയിലെ സമ്പന്ന കുടുംബങ്ങളുടെ പട്ടികയില്‍ അംബാനിയുടെ കുടുംബം മുന്നില്‍. ഫോബ്‌സ് പുറത്തിറക്കിയ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയ ഒരേ ഒരു ഇന്ത്യന്‍ കുടുംബവും അംബാനിയുടേതാണ്.

19 ബില്ല്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 44.8 ബില്ല്യണ്‍ യുഎസ് ഡോളറിന്റെ സാമ്പത്തിക ഉയര്‍ച്ച നേടിയാണ് മുകേഷ് അംബാനി ഫോബ്‌സ് പട്ടികയില്‍ ഒന്നാമതെത്തിയത്.

സാംസങ് സ്ഥാപകന്‍ ലീ ബൈംഗ് ചുള്ളാണ് പട്ടിയില്‍ രണ്ടാം സ്ഥാനത്ത്. 11.2 ബില്ല്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 40.8 ബില്ല്യണ്‍ ഡോളറിന്റെ ഉയര്‍ച്ചയിലാണ് ലീ രണ്ടാം സ്ഥാനം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 75 ശതമാനം ഷെയറുകള്‍ മാത്രമാണ് സാംസങിന്റേതായി വിറ്റഴിക്കപ്പെട്ടത്.

ഫോബ്സ് പട്ടിയില്‍ ആദ്യ പത്തില്‍ ഇടം നേടിയ ഏഷ്യന്‍ കുടുംബങ്ങള്‍

അംബാനി, ഇന്ത്യ, 44.8 ബില്ല്യണ്‍ ഡോളര്‍
ലീ (ബൈംഗ് ചുള്ള), ദക്ഷിണ കൊറിയ, 40.8 ബില്ല്യന്‍ ഡോളര്‍
ക്വാക്ക്, ഹോങ്കോങ്, 40.4 ബില്ല്യണ്‍ ഡോളര്‍
തായ്‌ലന്‍ഡിലെ ചിയറവനണ്ട്, 36.6 ബില്ല്യണ്‍ ഡോളര്‍
ഹാര്‍ട്ടോണോ, ഇന്‍ഡോനേഷ്യ, 32 ബില്ല്യന്‍ ഡോളര്‍
ലീ (ഷൗ കീ), ഹോങ്കോങ്,​ 29 ബില്യന്‍ ഡോളര്‍
ക്വെക്ക് / ക്യുക്, മലേഷ്യ, 23.3 ബില്ല്യന്‍ ഡോളര്‍
ചെങ് കുടുംബം, ഹോങ്കോങ്, 22.5 ബില്ല്യന്‍ ഡോളര്‍
സൈ, ഫിലിപ്പൈന്‍സ്, 20.1 ബില്ല്യന്‍ ഡോളര്‍
ചിരതിവത് കുടുംബം, തായ്‌ലാന്‍ഡ്, 19.3 ബില്ല്യന്‍ ഡോളര്‍
പ്രേംജിയുടെ കുടുംബം 11-ാം സ്ഥനം നേടിയപ്പോള്‍ ഹിന്ദുജാ കുടുംബം 12-ാം സ്ഥാനത്താണ്. അതേസമയം മിത്തല്‍ കുടുംബം 14-ാം സ്ഥാനത്തും മിസ്‌റി കുടുംബം 16-ാം സ്ഥാനത്തുമാണ്. ബിര്‍ള 19-ാം സ്ഥാനം നേടിയപ്പോള്‍ ഗോദ്റേജ് കുടുംബം 20-ാം സ്ഥാനത്താണ്.

ബജാജ്, ജിന്ദാള്‍, ബര്‍മന്‍സ്, ദി ലാല്‍സ്, ദി ബംഗര്‍സ്, ദി സെഗാള്‍സ്, ദി വാഡിയാസ്, ജി സിങ്‌സ്, ജി പട്ടേല്‍സ്, ദി പിരമാള്‍സ്, ദി മുഞ്ചല്‍സ് തുടങ്ങിയ കുടുംബങ്ങളാണ് പട്ടികയില്‍ ഇടം നേടിയ മറ്റുള്ളവര്‍. ഇതില്‍ സെഗാള്‍സ്, വാഡിയ കുടുംബങ്ങള്‍ ആദ്യമായാണ് പട്ടികയില്‍ ഇടം നേടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *